മംഗലൂരു: മൂന്ന് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ ഒരു ലക്ഷം രൂപയ്ക്ക് വിറ്റു. ദാരിദ്ര്യം കാരണമാണ് കുഞ്ഞിനെ വില്‍ക്കേണ്ടി വന്നതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. മംഗലൂരുവിലെ കുന്ദാപുരയിലാണ് സംഭവം. ശേഖര്‍ പൂജാരി, നാഗമ്മ ദമ്ബതികളാണ് ദാരിദ്ര്യം കാരണം തങ്ങളുടെ കുഞ്ഞിനെ വിറ്റത്. ഡിസംബര്‍ 23നാണ് നാഗമ്മ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. നാട്ടുകാരാണ് അധികൃതരെ വിവരമറിയിച്ചത്. പ്രസവിച്ച് വീട്ടിലെത്തിയിട്ടും കുട്ടിയെ കാണാത്തതില്‍ സംശയം തോന്നിയാണ് നാട്ടുകാര്‍ അധികൃതരെ വിവരം അറിയിക്കുന്നത്. ശ്രീധര്‍ പൂജാരി എന്ന ബാങ്ക് ഉദ്യോഗസ്ഥന് ഇരുവരും കുഞ്ഞിനെ വില്‍ക്കുകയായിരുന്നു. ശ്രീധര്‍ പൂജാരിയുടെയും ഭാര്യയുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇരുവര്‍ക്കുനെതിരെ കേസ് എടുത്തിട്ടില്ല. ബംഗലൂരുവിലെ ഹോട്ടലിലെ ജീവനക്കാരനാണ് ശേഖര്‍ പൂജാരി. വിറ്റ പെണ്‍കുഞ്ഞിന് പുറമെ ശേഖറിനും ഭാര്യക്കും അഞ്ച് മക്കള്‍ കൂടിയുണ്ട്. ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ് കുഞ്ഞ് ഇപ്പോള്‍.