കൊല്ലം: അഴീക്കലില്‍ സദാചാര ഗുണ്ടായിസത്തിനിരയായ പെണ്‍കുട്ടിക്ക് പ്രതികളുടെ സുഹൃത്തുുക്കളില്‍ നിന്ന് വധഭീഷണി. പൊലീസില്‍ പെണ്‍കുട്ടി പരാതിനല്‍കി. യുവതിയോടൊപ്പം ആക്രമണത്തിനിരയായ പാലക്കാട് സ്വദേശി അനീഷ് ജീവനൊടുക്കിയിരുന്നു. അനീഷും ശൂരനാട് സ്വദേശിനിയായ പെണ്‍കുട്ടിയും അഴീക്കല്‍ ബീച്ച് സന്ദര്‍ശിച്ച് മടങ്ങുന്നതിനിടയിലാണ് മദ്യപിച്ച് കൊണ്ടിരുന്ന അഞ്ചംഗസംഘം പെണ്‍കുട്ടിയെ തടഞ്ഞ് നിര്‍ത്തി അക്രമിച്ചത്. ഇത് തടയാനെത്തിയ അനീഷിനെയും മര്‍ദ്ദിച്ചിരുന്നു. ഇവരുടെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലൂടെ സംഘം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് അനീഷ് ജീവനൊടുക്കിയത്.