കൊച്ചി: ഗുണ്ടാപ്പിരിവ് നല്‍കിയില്ലെന്ന പേരില്‍ കൊച്ചിയില്‍ സ്വകാര്യ ബസുകള്‍ക്ക് നേരെആക്രമണം. മൂന്ന് ബസിന്റെ ചില്ലുകള്‍ തകര്‍ത്തു. ബസ് ആക്രമിച്ച പളളരുത്തി സ്വദേശിയായ ആള്‍ക്കെതിരെ ബസുടമകള്‍ പരാതി നല്‍കി. എറണാകുളം കാക്കനാട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ഹിബ, അറഫാ, ദ്രോണാ ബസുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം രാത്രി പളളിമുക്ക്, അറ്റാലാന്റാ, കുഴിവേലി എന്നിവിടങ്ങളില്‍വെച്ചാണ് ബസുകളുടെ ചില്ലുകള്‍ കവണപ്രയോഗിച്ച് തകര്‍ത്തത്. പളളുരുത്തി സ്വദേശി തമ്പി എന്നയാളാണ് ബസുകള്‍ ആക്രമിച്ചതെന്ന് ബസുടമകള്‍ കൊച്ചി സെന്‍ട്രല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ബസ് സഞ്ചരിക്കുന്നതിന്റെ എതിര്‍ദിശയില്‍ ഓട്ടോയിലെത്തിയാണ് ആക്രമിച്ചതെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു. മറ്റുബസുകളുടെ കളക്ഷന്‍ കൂട്ടുന്നതിനാണ് ഈ ആക്രണം എന്നും അവര്‍ പറയുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. ചില്ലുകള്‍ പൊട്ടിയതിനെത്തുടര്‍ന്ന് മൂന്ന് ബസുകളുടെയും രണ്ട് ദിവസത്തെ സര്‍വ്വീസ് മുടങ്ങി.