കൊയിലാണ്ടി: വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തിച്ചു. ബിജെപി പ്രവര്ത്തകന് ചേലിയ നെച്ചിക്കാട്ട്കണ്ടി ശ്രിജിത്തിന്റെ ബൈക്കാണ് കത്തി നശിച്ച നിലയില്‍ കണ്ടെടുത്തത്. വീടിന് സമീപത്തുനിന്നും റീത്തും കണ്ടെടുത്തു. അക്രമത്തിന് പിന്നില്‍ സിപിഎമ്മാണെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നത്. ഈ പ്രദേശത്ത് ബിജെപിയുടെ കൊടി നശിപ്പിക്കുകയും ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ തകര്‍ക്കുകയും ചെയ്തതായി ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു. പോലീസ് അക്രമികളെ അറസ്റ്റ് ചെയ്തു സമാധാനം ഉറപ്പുവരുത്തണമെന്നും ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു. കൊയിലാണ്ടി പോലീസ്, വിരലടയാള വിദഗ്ധര്‍, ഡോഗ്സ്ക്വാഡ് എന്നിവര്‍ സ്ഥലത്തെത്തി അന്വേഷ്ണം ആരംഭിച്ചു.