തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ പെണ്‍കുട്ടിയുടെ കാമുകനിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ കാമുകന്‍ സ്വാമി ഉറങ്ങിക്കിടക്കുമ്പോള്‍ ജനനേന്ദ്രിയം മുറിച്ചുമാറ്റിയെന്ന് അമ്മയും ആരോപിച്ചിരുന്നു. തിരുവനന്തപുരത്ത് മെഡിക്കല്‍ റെപ്രസന്റേറ്റീവാണ് പെണ്‍കുട്ടിയുടെ കാമുകന്‍. ഇയാള്‍ പലപ്പോഴും പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നതായി അയല്‍ക്കാർ പറയുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചതില്‍നിന്ന് ഇവര്‍ തമ്മില്‍ അടുത്ത ബന്ധമുള്ളതായി തെളിഞ്ഞിട്ടുണ്ട്. അടുത്തദിവസം തന്നെ യുവാവിനെ ചോദ്യം ചെയ്യുമെന്നാണ് സൂചന. സംഭവം നടന്ന ദിവസം രാത്രി പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും രണ്ട് ബൈക്കുകൾ പോകുന്നത് കണ്ടതായി അയല്‍വാസികള്‍ പറയുന്നു.