പഫ്സ് വാങ്ങാന്‍ പൈസ മോഷ്ടിച്ചെന്നാരോപിച്ച്‌ അമ്മ മകനെ പൊള്ളലേല്‍പിച്ചു

284

തൊടുപുഴ: പഫ്സ് വാങ്ങാന്‍ 10 രൂപ മോഷ്ടിച്ചെന്നാരോപിച്ച് അമ്മ മകനെ പൊള്ളലേല്‍പിച്ചു. ഗുരുതരമായി പൊള്ളലേറ്റ മൂന്നാം ക്ലാസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊടുപുഴയിലെ പെരുമ്പിള്ളിച്ചിറയില്‍ ആണ് സംഭവം. കുട്ടിയുടെ മുഖത്തും കൈയിലും വയറിലുമാണ് പൊള്ളലേറ്റത്. വ്യാഴാഴ്ച രാവിലെ ആറ് മണിയോടെ കുട്ടിയുടെ കരച്ചില്‍ കേട്ട അയല്‍വാസി സ്ഥലത്ത് എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ഇയാള്‍ ശിശുക്ഷേമ സമിതിയില്‍ പരാതിപ്പെട്ടു. അടുപ്പില്‍ വെച്ച കത്തുന്ന തീക്കൊള്ളിക്കൊണ്ട് പൊള്ളിക്കുകയായിരുന്നുവെന്നാണ് കുട്ടി പറഞ്ഞത്. ശിശുക്ഷേമ സമതി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി കുട്ടിയെ തൊടുപുഴ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മ ഇതിനു മുമ്പും തന്നെ ക്രൂരമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് കുട്ടി ശിശുക്ഷേമ സമിതിയെ അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ പരാതിയില്‍ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

NO COMMENTS