മലപ്പുറം: മതവിദ്വേഷ പ്രസംഗം നടത്തിയ ഡോ.എന്‍. ഗോപാലകൃഷ്ണയ്ക്കെതിരെ പോലീസ് കേസെടുത്തു. മുണ്ടേരി സ്വദേശിയും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. ജഹാംഗീറിന്‍റെ പരാതിയില്‍ മലപ്പുറം പോത്തുക്കല്ല് പോലീസാണ് കേസെടുത്തത്.
മലപ്പുറം ജില്ലയെയും ഒരു മതവിഭാഗത്തേയും പരിഹസിച്ച് ജനസംഖ്യ താരതമ്യം നടത്തി പ്രസഗം നടത്തിയത് ഏറെ വിവാദമായിരുന്നു. മൂന്ന് വര്‍ഷം മുന്പ് നടത്തിയ പ്രസംഗമാണിതെന്നും സംഭവത്തില്‍ മാപ്പ് പറഞ്ഞു സോഷ്യല്‍ മിഡിയായില്‍ മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തിരുനെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. സമുദായ സ്പര്‍ധ വളര്‍ത്തല്‍, ഒരു വിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തല്‍, എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.