കുമളിയില്‍ മുഖം മൂടി ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

244

കുമളി: വിദ്യാര്‍ഥിയെ ബൈക്കിലെത്തിയ മൂന്നംഗ മുഖംമൂടി സംഘം ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചു. മുരുക്കടി പുത്തന്‍പറമ്ബില്‍ സഫുവാന്‍ (15)നെ കുമളി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ഏളു മണിക്ക് ഡോണ്‍ബോസ്കോയ്ക്ക് സമീപത്ത് വച്ചായിരുന്നു ആക്രമണം. റോയല്‍ കോളേജിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് സഫുവാന്‍. നീല പള്‍സര്‍ ബൈക്കില്‍ എത്തിയ സംഘം കമ്ബി വടി ഉപയോഗിച്ച്‌ ആക്രമിച്ച്‌ പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണ്. അക്രമിസംഘത്തെക്കുറിച്ച്‌ സൂചന ലഭിച്ചതായി പൊലീസ് വൃത്തങ്ങള്‍ പറ‍ഞ്ഞു.

NO COMMENTS