കാഞ്ഞങ്ങാട് • യുവതിയെ വീട്ടിനുള്ളില്‍ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കാലിച്ചാനടുക്കം വായനശാലയ്ക്ക് സമീപം താമസിക്കുന്ന നാരായണി (37) യെയാണ് ഇന്ന് പുലര്‍ച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരോടൊപ്പം താമസിച്ചിരുന്ന അമ്പാടി (45) യെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.