എറണാകുളം : ഏറണാകുളത്ത് കൂട്ടുകാരനൊപ്പം ബൈക്കില്‍ പോകുകയായിരുന്ന യുവാവിന്‍റെ കൈവെട്ടിമാറ്റി. ഏറണാകുളം തോപ്പുംപടിയില്‍ സിനിമ കഴിഞ്ഞ് കൂട്ടുകാരനൊപ്പം ബൈക്കില്‍ പോകുകയായിരുന്ന പള്ളുരുത്തി സ്വദേശിയായ യുവാവിനെയാണ് മദ്യലഹരിയിലായിരുന്ന ഗുണ്ടാ സംഘം ആക്രമിച്ചത്. വലതുകൈക്ക് ആഴത്തില്‍ മുറിവേറ്റ ഇയാള്‍ ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിലാണ്. ഒരു പ്രകോപനവും ഇല്ലാതെയാണ് ആക്രമണം ഉണ്ടായതെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് കൊച്ചി സ്വദേശികളായ ആറ് പേരെ അറസ്റ്റ് ചെയ്തു.