ആറ് വയസുകാരനെ പ്രക്യതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് മൂന്ന് വര്‍ഷം തടവും പിഴയും

197

തിരുവനന്തപുരം: ആറ് വയസുകാരനെ അതിക്രൂരമായി പ്രക്യതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് മൂന്ന് വര്‍ഷം തടവും പിഴയും. ഇടവ സ്വദേശി ആനന്ദിനാണ് (70) കോടതി മൂന്ന് വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷവിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം കൂടുതല്‍ തടവുശിക്ഷ അനുഭവിക്കണം. വീട്ടില്‍ ആളില്ലാത്ത തക്കം നോക്കിയാണ് എഴുപത്കാരനായ ആനന്ദ് ആറു വയസുകാരനെ പീഡിപ്പിച്ചത്. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് ആറ്റിങ്ങല്‍ പോലീസ് കേസെടുത്തത്.

NO COMMENTS

LEAVE A REPLY