പാലക്കാട് • പത്തു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പാലക്കാട് കല്‍മണ്ഡപം വടക്കുമുറി ബിസ്മി മന്‍സില്‍ അബ്ദുല്‍ റഹ്മാന് (53) വിവിധ വകുപ്പുകളിലായി 14 വര്‍ഷം കഠിന തടവിനും രണ്ടു ലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം അധിക കഠിന തടവ് അനുഭവിക്കണമെന്ന് അഡീഷനല്‍ ജില്ലാ കോടതി (ഒന്ന്) ജഡ്ജി കെ.പി.ഇന്ദിരയുടെ ശിക്ഷാ ഉത്തരവില്‍ പറയുന്നു. 2009 ഓഗസ്റ്റ് ഒന്‍പതിനായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവത്തില്‍ കുട്ടിക്കു സാരമായി പരുക്കേറ്റിരുന്നു. അന്നു കസബ സിഐയായിരുന്ന എന്‍.കെ.സുരേന്ദ്രനാണ് കേസ് അന്വേഷിച്ചത്. 16 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ലതാ ജയരാജ് ഹാജരായി.