ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ബലോന്‍ ദ് ഓര്‍ പുരസ്കാരം

220

പാരിസ് • റയല്‍ മഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഈ വര്‍ഷത്തെ മികച്ച ലോക ഫുട്ബോളര്‍ക്കുള്ള ബലോന്‍ ദ് ഓര്‍ പുരസ്കാരം. ഫ്രാന്‍സ് ഫുട്ബോള്‍ മാസികയുടെ ഈ പുരസ്കാരത്തിന് നാലാം തവണയാണ് ക്രിസ്റ്റ്യാനോ തിരഞ്ഞെടുക്കപ്പെടുന്നത്. ലോക ഫുട്ബോള്‍ ഭരണസമിതിയായ ഫിഫയുമായുള്ള കരാര്‍ അവസാനിച്ചതിനാല്‍ ഫ്രാന്‍സ് ഫുട്ബോള്‍ മാസിക സ്വതന്ത്രമായിട്ടാണ് ഇത്തവണ പുരസ്കാര നിര്‍ണയം നടത്തിയത്. ലോകമെങ്ങുമുള്ള 173 സ്പോര്‍ട്സ് ജേണലിസ്റ്റുകളാണ് വോട്ട് രേഖപ്പെടുത്തിയത്.
റയല്‍ മഡ്രിഡിനെ ചാംപ്യന്‍സ് ലീഗ് കിരീടത്തിലേക്കും പോര്‍ച്ചുഗലിനെ യൂറോകപ്പ് വിജയത്തിലേക്കും നയിച്ചതാണ് റൊണാള്‍‍ഡോയ്ക്ക് തുണയായത്. ആദ്യ പുരസ്കാരം നേടിയതു പോലെ സന്തോഷവനാണ് താന്‍ ഇപ്പോഴുമെന്ന് റൊണാള്‍‍ഡോ പ്രതികരിച്ചു. അഞ്ചു തവണ ബലോന്‍ ദ് ഓര്‍ നേടിയ ബാര്‍സിലോന താരം ലയണല്‍ മെസ്സി പുരസ്കാര നേട്ടത്തില്‍ റൊണാള്‍ഡോയ്ക്കു മുന്നിലുണ്ട്.

NO COMMENTS

LEAVE A REPLY