ലണ്ടന്‍: റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ താരവും ലോകോത്തര സ്ട്രൈക്കറുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫിഫ ലോകഫുട്ബോളര്‍ പുരസ്കാരം സ്വന്തമാക്കി. ലയണല്‍ മെസിയെയും നെയ്മറിനെയും പിന്തള്ളിയാണ് ക്രിസ്റ്റ്യാനോയുടെ ഈ നേട്ടം. സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന് ചാംമ്ബ്യന്സ് ലീഗ് കിരീടവും ലാലിഗയും നേടിക്കൊടുത്ത പ്രകടനമാണ് ക്രിസ്റ്റ്യാനോയെ വീണ്ടും പുരസ്കാരത്തിന് അര്‍ഹനാക്കിയത്.