ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒറ്റ ഗോളിൽ അൽ നസറിന് വിജയം

108

സൗദി പ്രോ ലീഗിൽ സുപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒറ്റ ഗോളിൽ അൽ നസറിന് വിജയം. അൽ നസറിൽ റൊണാൾ ഡോയുടെ 50-ാം ഗോളാണിത്. ജയത്തോടെ ഒന്നാം സ്‌ഥാനത്തുള്ള അൽ ഹിലാലുമായുള്ള പോയിന്റ് വ്യത്യാസം ഒൻപത് ആക്കി കുറച്ചു. നേരത്തെ എഎഫ്സി ചാമ്പ്യൻസ് ലീഗിൽ സെമി കാണാതെ അൽ നസർ പുറത്തായിരുന്നു.

അൽ അഹ്ലിക്കെതിരായ മത്സരത്തിലെ, 68-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് റൊണാൾഡോ ടീമിനെ വിജയത്തിലെത്തിച്ചത്. ടീമിനൊപ്പം 58 മത്സരങ്ങളിൽ നിന്നാണ് റൊണാൾഡോ 50 ഗോളുകളെന്ന നാഴികകല്ല് പിന്നിട്ടത്. 2022 ഡിസംബറിലാണ് താരം അൽ നസറിലെത്തിയത്.24 മത്സരങ്ങളിൽ നിന്ന് 56 പോയിൻ്റുമായി രണ്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ് അൽ നസർ.

NO COMMENTS

LEAVE A REPLY