ബിജാപുര്‍: ഛത്തിസ്ഗഡിലെ ബിജാപൂരില്‍ നാലു സിആര്‍പിഎഫ് ജവാന്മാര് സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഒരാള്‍ക്കു പരിക്കേറ്റു. ബിജാപൂരിലെ ബസ്ഗുഡ ക്യാന്പില്‍ ശനിയാഴ്ച വൈകിട്ടാണ് വെടിവയ്പുണ്ടായതെന്നാണു റിപ്പോര്‍ട്ടുകള്‍. ശാന്ത് റാം എന്ന ജവാനാണു വെടിയുര്ത്തതെന്നു പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. വെടിവയ്പിന്റെ കാരണം വ്യക്തമായിട്ടില്ല.