തിരുവനന്തപുരം വിമാനത്താവളത്തിൽ സിഎസ്ഐആർ- എൻഐ.ഐ.എസ്ടി മോണിറ്ററുകൾ

23

തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വായുഗുണ നിലവാരം ഇനി സ്വയം പ്രവർത്തിക്കുന്ന ഇൻഡോർ എയർ ക്വാളിറ്റി മോണിറ്ററുകൾ നിരീക്ഷിക്കും സിഎസ്ഐആർ- എൻഐ.ഐ.എസ്ടി വികസിപ്പിച്ച മോണിറ്ററുകൾ വിമാന ത്താവളത്തിൽ സ്ഥാപിച്ചു.

സിഎസ്ഐആർ ഡയറക്ടർ ജനറൽ ഡോ എൻ കലൈശെൽവി ചീഫ് എയർപോർട്ട് ഓഫീസർ രാഹുൽ ജ്കോട്ടിക്ക് ഇൻഡോർ എയർ ക്വാളിറ്റി മോണിറ്റർ കൈമാറി ഇതുമായി ബന്ധപ്പെട്ട് കൂടുതൽ സഹകരണങ്ങൾക്കായി സി.എസ്.ഐആർ -എൻഐഐഎസ്ടിയും തിരുവനന്തപുരം വിമാനത്താവളവും തമ്മിൽ ധാരണപത്രം ഒപ്പുവച്ചു.

പാപ്പനംകോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (എൻഐഐഎസി) ആണ് തദ്ദേശീയമായ ഇൻഡോർ സോളാർ സെല്ലുകൾ വികസിപ്പിച്ചത്. വിവിധ നിറങ്ങളിലും ഡിസൈനുകളിലും ലഭ്യമായ കസ്റ്റം ഡിസൈൻ ചെയ്ത ഡൈ-സെൻസിറ്റൈസ്‌ഡ് സോളാർ മൊഡ്യൂളുകളാണ് മോണിറ്ററിൽ ഉപയോഗിക്കുന്നതെന്ന് സിഎസ്ഐആർ- എൻഐഐഎസ്ടി ഡയറക്ടർ ഡോ സി അനന്തരാമകൃഷ്ണൻ പറഞ്ഞു.

ടെമ്പറേച്ചർ ഹ്യൂമിഡിറ്റി, കാർബൺ ഡയോക്സൈസ്, കാർബൺ മോണോക്സൈഡ് സെൻസർ, വൊളറ്റൈൽ ഓർഗാനിക് കോ മ്പൗണ്ട്, എയർ ക്വാളിറ്റി ഇൻഡക്സ് എന്നീ ഘടകങ്ങളടങ്ങുന്നതാണ് മോണിറ്റർ സ്ക്രീനിൽ വിവരങ്ങൾ കാണാനാകും. സ്മാർട്ട് ഫോണി ലും എയർപോർട്ടിലെ ഡിസ്‌പ്ലേ സ്ക്രീനിലും വിവരങ്ങൾ പ്രദർശിപ്പിക്കാൻ കഴിയുന്ന ആപ് എൻഐഐഎസി വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY