അടിമാലി പടിക്കപ്പ് ആദിവാസി കോളനിയില്‍ നിരോധനാജ്ഞ

226

അടിമാലി പടിക്കപ്പ് ആദിവാസി കോളനിയില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രഖ്യാപിച്ചത്. സാമൂഹ്യ വിരുദ്ധര്‍ ആദിവാസികളുടെ കുടില്‍ കത്തിച്ചതുമായി ബന്ധപ്പെട്ട് സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്. ഈ മാസം 12നാണ് കുടിലുകള്‍ കത്തിച്ചത്. മൂന്നാര്‍ ഡി.വൈ.എസ്.പി സംഭവത്തില്‍ അന്വേഷണം നടത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. ഇതില്‍ പ്രതിഷേധിച്ച് ആദിവാസികള്‍ കഴിഞ്ഞ ദിവസം ദേശീയ പാത ഉപരോധിച്ചിരുന്നു. പ്രശ്ന പരിഹാരത്തിനായി അടിമാലിയില്‍ ഇന്ന് സര്‍വ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY