തിരുവനന്തപുരം: വോട്ടെണ്ണല്‍ ദിനത്തില്‍ കര്‍ഫ്യു പ്രഖ്യാപിക്കണം. രണ്ടാം തരംഗത്തില്‍ രോഗവ്യാപനവും മരണനിരക്കും കൂടുതലാണെന്നും ഐ എം എ ഭാരവാഹികള്‍ വ്യക്തമാക്കി.വാക്‌സിനേഷന്‍ ക്യാമ്ബുകള്‍ കൊവിഡ് രോഗവ്യാപനത്തിന് കാരണമായേക്കാമെ ന്ന് ഐ എം എ. തിരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടായ ശ്രദ്ധക്കുറവാണ് കേരളത്തില്‍ രോഗവ്യാപനത്തിന് കാരണം.
കൊവിഡ് കൂട്ട പരിശോധനക്ക് എതിരെ സര്‍ക്കാര്‍ ഡോക്‌ടര്‍മാരുടെ സംഘടന ആയ കെ ജി എം ഒ എയും രംഗത്തെത്തി. കൂട്ട പരിശോധന അശാസ്ത്രീയമാണെന്നും ഫലം വൈകുന്നത് പ്രതിസന്ധിയാണെന്നും കെ ജി എം ഒ എ വിമര്‍ശിച്ചു. ഫലം വൈകുന്നത് കൂട്ട പരിശോധനയുടെ ലക്ഷ്യം തകര്‍ക്കുകയാണ്.
മെഡിക്കല്‍ പരീക്ഷകള്‍ മാറ്റി വയ്‌ക്കരുതെന്നാണ് ഐ എം എയുടെ ആവശ്യം. കൊവിഡ് പ്രോട്ടാ കോള്‍ പാലിച്ച് പരീക്ഷ നടത്തണം. പരീക്ഷ നീട്ടി വച്ചാല്‍ ജൂനിയര്‍ ഡോക്‌ടര്‍മാരുടെ അഭാവം ഉണ്ടാകും. ഇത് പ്രതിസന്ധിയുണ്ടാക്കും. വാക്സിനേഷന്‍ പരമാവധി വേഗത്തില്‍ പരമാവധി ആളുകളിലേക്ക് എത്തിക്കണം. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ പ്രോട്ടോക്കോള്‍ പാലിച്ച് നടത്തണം. തടങ്ങി വച്ച പരീക്ഷകള്‍ നിര്‍ത്തേണ്ട. വിദ്യാര്‍ത്ഥികളുടെ ഭാവിയുടെ പ്രശ്‌നമാണ് അതെന്നും ഐ എം എ അഭിപ്രായപ്പെട്ടു.
രോഗലക്ഷണമുളളവരിലേയ്ക്കും സമ്ബര്‍ക്കപ്പട്ടികയിലുളളവരിലേയ്‌ക്കുമായി പരിശോധന ചുരുക്കണം. ലാബ് സൗകര്യം വര്‍ദ്ധിപ്പിക്കണം. മനുഷ്യവിഭവശേഷി വര്‍ദ്ധിപ്പിക്കണം എന്നും കെ ജി എം ഒ എ പറയുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് സംഘടന ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി.