മുംബൈ വിമാനത്താവളത്തില്‍ 28 ലക്ഷത്തിന്‍റെ പുതിയ നോട്ടുകള്‍ പിടിച്ചു

229

മുംബൈ: 28 ലക്ഷം രൂപയുടെ 2,000 രൂപ നോട്ടുമായി യാത്രക്കാരനെ മുംബൈ വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തു. ദുബായിലേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ ആളാണ് പിടിയിലായത്. നോട്ട് പിന്‍വലിക്കലിന് ശേഷം രാജ്യത്ത് തുടരുന്ന ആദായനികുതി വകുപ്പിന്റെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും പരിശോധനയുടെ ഭാഗമായാണ് മുംബൈ വിമാനത്താവളത്തിലും റെയ്ഡ് നടന്നത്. അറസ്റ്റിലായ ആളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

NO COMMENTS

LEAVE A REPLY