ഡോളറിനെതിരെ രൂപയുടെ മൂല്യം 72.07ലെത്തി

182

മുംബൈ : രൂപയുടെ മൂല്യമിടിവ് തുടരുന്നു. ഇന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 72.07ലെത്തി.
ബുധനാഴ്ചയിലെ ക്ലോസിങ് നിരക്കായ 71.76ല്‍ നിന്ന് 0.40 ശതമാനമായിരുന്നു ഇടിവ്. അസംസ്‌കൃത എണ്ണവില വര്‍ധനവിനെ തുടര്‍ന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. യുഎസ്, ചൈന വ്യാപാര യുദ്ധം ഉയര്‍ത്തുന്ന ആശങ്കകളും തുര്‍ക്കിയിലെ സാമ്പ ത്തിക പ്രതിസന്ധി സൃഷ്ടിക്കുന്ന വെല്ലുവിളികളും രാജ്യത്തെ കറന്‍സിക്ക് തിരിച്ചടിയായി. ഇറക്കുമതിയിലും ബാങ്കുകളിലും അമേരിക്കന്‍ കറന്‍സിയുടെ ആവശ്യകത വര്‍ദ്ധിച്ചതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമെന്ന് സാമ്ബത്തിക വിദഗ്ദ്ധര്‍ പറയുന്നത്. വരും ദിവസങ്ങളിലും വിലയിടിവ് തുടരുമെന്നാണ് സാമ്ബത്തിക വിദഗ്ധരുടെ അഭിപ്രായം.

NO COMMENTS