കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും പോലീസിന്റെ കസ്റ്റഡി മര്‍ദ്ദനം. കോഴിക്കോട് അത്തോളിയിൽ യുവാവിനെ ലോക്കപ്പിൽ നഗ്നനാക്കി മർദ്ദിച്ചുവെന്ന് പരാതി. ബാലുശേരി സ്വദേശി അനൂപിനാണ് മർദ്ദനമേറ്റത്. മർദ്ദനമേറ്റ് അനൂപ് പോലീസ് സ്റ്റേഷനു മുമ്പിൽ കുഴഞ്ഞു വീണിരുന്നു. പോലീസ് വാഹത്തിനുള്ളിൽ വെച്ചും പോലീസുകാർ തന്നെ മർദ്ദിച്ചുവെന്ന് അനൂപ് വെളിപ്പെടുത്തി. അത്തോണി സ്റ്റേഷനിലെ എഎസ്‌ഐ രഘുവാണ് മർദ്ദിച്ചതെന്ന് അനൂപ് പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.