കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസിനെ വെട്ടിച്ച് കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണം പിടികൂടി.
50 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം ശരീരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിക്കവേ മലപ്പുറം സ്വദേശിയായ ഒരാളില്‍ നിന്നാണ് കസ്റ്റംസ് പ്രിവന്റീവ് ഹെഡ്ക്വാര്‍ട്ടേഴ്സ് യൂനിറ്റ് പിടികൂടിയത്.
കസ്റ്റംസ് പരിശോധന കഴിഞ്ഞ് വാഹനത്തില്‍ പുറത്തുകടക്കേ വിമാനത്താവള കവാടത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെ കൂടി കസ്റ്റഡിയിലെടുത്തു. പരിശോധനക്ക് പ്രിവന്റീവ് വിഭാഗം അസി. കമീഷണര്‍ വാസന്ത കേശന്, വിജയന് പിള്ള എന്നിവര്‍ നേതൃത്വം നല്കി.
വിമാനത്താവളത്തില്‍ കസ്റ്റംസിനെ വെട്ടിച്ച് വന്‍തോതില്‍ സ്വര്‍ണവും മയക്കുമരുന്നും കടത്തുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കസ്റ്റംസ് പ്രിവന്റീവ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍നിന്നു നേരിട്ടെത്തി പുറത്തു കടക്കുന്ന വാഹനങ്ങള്‍ പരിശോധിക്കുന്നത്.