വധഗൂഢാലോചന കേസിൽ സൈബർ വിദഗ്ധൻ അറസ്റ്റിൽ

25

കൊച്ചി: നടൻ ദിലീപ് പ്രതിയായ വധഗൂഢാലോചന കേസിൽ സൈബർ വിദഗ്ധൻ സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിക്കാൻ ശ്രമിച്ച കേസിലാണ് ക്രൈംബ്രാഞ്ച് നടപടി, കേസിലെ തെളിവുകൾ നശിപ്പിച്ചത് സായ് ശങ്കരിന്റെ സഹായത്തോടെയാണെന്ന് ഫോറൻസിക് പരിശോധനയിൽ നേരത്തെ കണ്ടെത്തിയിരുന്നു.

ദിലീപിന്റെ അഭിഭാഷകർക്കെതിരെ ഉൾപ്പെടെ നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്ന കുറ്റം ജാമ്യം ലഭിക്കാവുന്ന ഒന്നാണ്. വൈദ്യപരിശോധന നടത്തിയ ശേഷം ജാമ്യം നൽകാനാണ് സാധ്യത.

ഇതേത്തുടർന്ന് കേസിൽ സായ് ശങ്കരിനെ ഏഴാം പ്രതിയായി ചേർത്തിരുന്നു. ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതിയെ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്ത് വരികയായിരുന്നു. നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയായ സായ് ശങ്കറിനെ ആ കേസുകളിലും അറസ്റ്റ് ചെയ്യാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.

NO COMMENTS