ലോകം മുഴുവനും ഇപ്പോള്‍ ഇന്റര്‍നെറ്റ് മുഴുവന്‍ തട്ടിപ്പുകാരാണ്. അവര്‍ നിങ്ങളുടെ ഡേറ്റ കവരാന്‍ ശ്രമിക്കുന്നു. ഞങ്ങളുടെ സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് രക്ഷപ്രാപിക്കൂ,’ എന്ന രീതിയിലുള്ള വാദങ്ങള്‍ സുലഭമാണ്. പക്ഷേ, ഒരു രാജ്യത്തേക്കുള്ള ഇന്റര്‍നെറ്റ് ബന്ധം മുഴുവന്‍ വിച്ഛേദിക്കാനും ഇന്റര്‍നെറ്റിലൂടെ കമ്ബനികള്‍ക്കും മറ്റും നേരെ ആക്രമണങ്ങള്‍ അഴിച്ചുവിടാനും ശ്രമിക്കുന്നവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ സുരക്ഷാവിദഗ്ധര്‍ ഗൗരവത്തിലെടുക്കുകയാണ്.
ഇത്തരം ആക്രമണങ്ങളിലൂടെ പല രാജ്യങ്ങളിലെയും ഫാക്ടറികളെ തകര്‍ക്കാനും ജല വിതരണം തുടങ്ങിയ സംവിധാനങ്ങള്‍ താറുമാറാക്കാനുമൊക്കെയുള്ള ശ്രമങ്ങള്‍ ഇനി പ്രതീക്ഷിക്കാമെന്നാണ് വര്‍ത്തകള്‍. അതായത് ലോകം ഇരുട്ടിലാക്കാന്‍, നിശബ്ദ യുദ്ധത്തിനായി ഒരു സംഘം ഇറങ്ങിയിരിക്കുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ പോലും ഭയപ്പെടുന്നത് അവരുടെ പഴഞ്ചന്‍ ഇലക്‌ട്രോണിക് സംവിധാനങ്ങളെയും സെന്‍സറുകളെയുമാണ്. പലയിടത്തും ഇലക്‌ട്രോണിക് സംവിധാനങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പലയിടത്തും ഇവയ്ക്ക് സുരക്ഷാ സംവിധാനങ്ങള്‍ ഇല്ല. ഉണ്ടെങ്കില്‍ക്കൂടെ അവ അറു പഴഞ്ചനുമാണ്.
ഒരു ഫാക്ടറിയലെ ചൂടു നിയന്ത്രിക്കാനുള്ള സെന്‍സറിന്റെ നിയന്ത്രണം ഏതെങ്കിലും ഹാക്കര്‍ ഏറ്റെടുത്താല്‍ അയാള്‍ക്ക് ഫാക്ടറി മുഴുവനായി തകര്‍ത്തുകളയാം. എന്നു പറഞ്ഞാല്‍ ഈ ഫാക്ടറികള്‍ ഉപയോഗിച്ചു തന്നെ ഒരു പ്രദേശത്തിനെതിരെ ആക്രമണം അഴിച്ചു വിടാം. ഇത്തരം ആക്രമണങ്ങള്‍ രാജ്യങ്ങളെത്തന്നെ തകര്‍ക്കാമെന്നാണ് ഫ്‌ളന്റ് ക്യാപിറ്റല്‍ കമ്ബനിയുടെ സൈബര്‍ സുരക്ഷാ വിദഗ്ധന്‍ സെര്‍ഗായ് ഗ്രിബോവ് പറയുന്നത്. ഇത്തരം ആക്രമണങ്ങള്‍ നേരിട്ട രാജ്യം എതിര്‍ രാജ്യത്തിനു നേരെ അണ്വായുധം പ്രയോഗിക്കുമോ? സാധ്യതയില്ലത്രെ. കാരണം ആക്രമണം ആരാണ് നടത്തിയത് എന്നതിനെപ്പറ്റി ഒരു വിവരവുമുണ്ടാവില്ലെന്നതു തന്നെയാണു കാരണം. ഒരു ഭൂഗര്‍ഭ അറയിലിരിക്കുന്ന അഞ്ചു പേര്‍ക്ക് വിനാശകാരിയായ ആക്രമണങ്ങള്‍ അഴിച്ചുവിടാനാകുമെന്നത് ഭയത്തോടെയെ കാണാനാകൂ. അത്രമേല്‍ എളുപ്പമാണ് അതെന്നാണ് സുരക്ഷാവിദഗ്ധര്‍ പറയുന്നത്