ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിന് പാക്ക് അധീന കശ്മീരില്‍ തിരിച്ചടിയായി നടത്തിയ ആക്രമണത്തിന് ശേഷം സൈബര്‍യുദ്ധത്തിനും തയ്യാറാണെന്നു സൂചിപ്പിച്ചുകൊണ്ട് സൈബര്‍ വിദഗ്ദ്ധര്‍. പാകിസ്താന്‍റെ വെബ്സൈറ്റുകള്‍ എപ്പോള്‍ വേണമെങ്കിലും ഹാക്ക് ചെയ്യാന്‍ തയ്യാറാണെന്ന്് സെക്യൂരിറ്റി വിദഗ്ദ്ധര്‍.പത്താന്‍കോട്ട് ആക്രമണത്തിന് ശേഷം ഇത്തരമൊരു മുന്നേറ്റത്തിന് ശ്രമിക്കുകയാണെന്നും സൈബര്‍ സേഫ്റ്റി ആന്‍റ് സെക്യൂരിറ്റി സ്റ്റാന്‍ഡേര്‍ഡ്സിന്‍റെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ എസ്. അമര്‍ പ്രസാദ് റെഡ്ഡി പറഞ്ഞു. ഗോവ്ഡോട്ട്പികെ എന്ന ഡൊമൈന്‍ അടക്കം പ്രാധാന്യം അര്‍ഹിക്കുന്ന പല വെബ് സൈറ്റിലേക്കുമള്ള ആക്സസ് തങ്ങളുടെ പക്കല്‍ ഉണ്ടെന്നും.
സര്‍ക്കാര്‍ നിര്‍ദ്ദേശത്തോടെ മാത്രമെ ചെയ്യു എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.മുന്‍പ് ഡാറ്റാ ബേസില്‍ തങ്ങളുടെ വിദഗ്ദ്ധന്‍ പ്രവേശിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഹണിപോട്ട് എന്ന് സാങ്കേതിക വിദ്യയാണ്് ഉപയോഗിച്ചാണ് സൈറ്റുകളുടെ സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഇത് തകര്‍ക്കുക എന്നത് ശ്രമകരമായ ഒന്നാണെന്നും അമര്‍ കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും സൈബര്‍ സേനയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏതാണ് 10 ലക്ഷത്തോളം സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.