സൈക്കിള്‍ ബ്രിഗേഡ് പ്രഖ്യാപനവും സൈക്കിള്‍ വിതരണോദ്ഘാടനവും ഇന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും.

137

കോഴിക്കോട് : സൈക്കിള്‍ ബ്രിഗേഡ് പ്രഖ്യാപനവും സൈക്കിള്‍ വിതരണോദ്ഘാടനവും ഇന്ന് (ജൂലൈ 26) വൈകീട്ട് മൂന്ന് മണിക്ക് സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. കാലിക്കറ്റ് ഗേള്‍സ് വെക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ സാംബശിവ റാവു മുഖ്യാതിഥിയാവും.

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ ജില്ലാ ഹയര്‍സെക്കന്ററി എന്‍.എസ്.എസ്, ഗ്രീന്‍ കെയര്‍ മിഷന്‍ ഗ്രാന്റ് സൈക്കിള്‍ ചാലഞ്ച് എന്നിവരുടെ സഹകരണത്തോടെയാണ് സൈക്കിള്‍ ബ്രിഗേഡ് പദ്ധതി ആരംഭിക്കുന്നത്. സ്വന്തമായി സൈക്കിള്‍ സ്വപ്നമായി കൊണ്ടുനടക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ സൗജന്യമായി നല്‍കുന്ന സൈക്കിള്‍ സ്മൈല്‍ പദ്ധതിക്കും തുടക്കം കുറിക്കുകയാണ്. ഗ്രീന്‍ കെയര്‍ മിഷന്‍ ഗ്രാന്റ് സൈക്കിള്‍ ചാലഞ്ചിന്റെയും ജില്ലാ ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസിന്റെയും നേതൃത്വത്തില്‍ വിവിധ സംഘടനകളുടെ സഹകരണത്തോടെയാണ് സൈക്കിള്‍ സ്മൈല്‍ പദ്ധതി തുടങ്ങുന്നത്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗം മുക്കം മുഹമ്മദ്, കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാധാകൃഷ്ണന്‍, പോര്‍ട്ട് ഓഫീസര്‍ അശ്വനി പ്രതാപ്, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍, ഹയര്‍സെക്കന്ററി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഗോകുല കൃഷ്ണന്‍, കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഗോപകുമാര്‍, ഹരിതകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പ്രകാശ് പി, ഗ്രാന്റ് സൈക്കിള്‍ ചാലഞ്ച് പ്രസിഡന്റ് പ്രകാശ് പി ഗോപിനാഥ്, ഹയര്‍സെക്കന്ററി എന്‍ എസ്എസ് ജില്ലാ കോ ഓഡിനേറ്റര്‍ എസ് ശ്രീചിത്ത്, കാലിക്കറ്റ് ഗേള്‍സ് എച്ച് എസ്എസ് പ്രിന്‍സിപ്പല്‍ എം അബു, ആര്‍ ടി മിഷന്‍ കോ ഓഡിനേറ്റര്‍ ശ്രീകല ലക്ഷ്മി, കാലിക്കറ്റ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് & ഇന്‍ഡസ്ട്രി പ്രസിഡണ്ട് സുബൈര്‍ കൊളക്കാടന്‍, സൈക്കിള്‍ കാര്‍ണിവല്‍ ജനറല്‍ കണ്‍വീനര്‍ കെ.ടി.എ നാസര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

NO COMMENTS