കവരത്തി : കന്യാകുമാരിക്കടുത്ത് രൂപപ്പെട്ട ന്യൂനമർദ്ദം ലക്ഷദ്വീപ് പരിസരത്തേക്ക് നീങ്ങുന്നതായി തിരുവനന്തപുരം കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. അടുത്ത 12 മണിക്കൂറിനുള്ളിൽ പ്രദേശങ്ങളിൽ 170 കിലോമീറ്റർ വേഗത്തിലുള്ള കൊടുങ്കാറ്റിന് സാധ്യതയുള്ളതിനാൽ കനത്ത ജാഗ്രത പുലർത്തുക.