ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം ചെക്ക് റിപ്പബ്ലിക്കിന്‍റെ താരം ബാര്‍ബോറ ക്രെജിക്കോവ സ്വന്തമാക്കി – സ്കോര്‍ 6-1, 2-6, 6-4 നാൽപ്പത് വര്‍ഷത്തിനുശേഷമാണ് ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ ഒരു ചെക്ക് താരം കിരീടം നേടുന്നത്. ക്രെജിക്കോവയുടെ ആദ്യ ഗ്രാന്‍സ്ലാം കിരീടമാണിത്. 1981ല്‍ ഹന്ന മന്റലിക്കോവയാണ് ക്രെജിക്കോവക്ക് മുമ്ബ് ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം നേടിയ ചെക്ക് താരം.
കരിയറില്‍ 52 ഗ്രാന്‍സ്ലാമുകളില്‍ കളിച്ച പാവ്‌ല്യുചെങ്കോവക്ക് ആദ്യ ഗ്രാന്‍സ്ലാം ഫൈനലില്‍ കിരീടം സ്വന്തമാക്കാനാ യില്ല.പാവ്‌ല്യുചെങ്കോവക്ക് കാര്യമായ അവസരങ്ങളൊന്നും നല്‍കാതെ ആദ്യ സെറ്റ് സ്വന്തമാക്കിയ ക്രെജിക്കോവ യ്ക്ക് പക്ഷെ രണ്ടാം സെറ്റില്‍ ആ മികവ് നിലനിര്‍ത്താനായില്ല.
ഫൈനലില്‍ റഷ്യയുടെ അനസ്താസിയ പാവ്‌ല്യുചെങ്കോവയെ ഒന്നിനെതിരെ രണ്ട് സെറ്റുകളിൽ ക്രെജിക്കോവ ശക്തയായി തിരിച്ചടിച്ചു . പാവ്‌ല്യുചെങ്കോ രണ്ടാം സെറ്റ് സ്വന്തമാക്കി കരുത്തു കാട്ടിയെങ്കിലും നിര്‍ണായക മൂന്നാം സെറ്റില്‍ ക്രെജിക്കോവ ആദ്യ കിരീടം സ്വന്തമാക്കി