ഡി സിനിമാസിനെതിരെ പരാതി നല്‍കിയ ആളുടെ വീടിനു നേരെ ആക്രമണം

256

കൊച്ചി: ദിലീപിന്റെ ഡി സിനിമാസിനെതിരെ ഭൂമി കയ്യേറ്റത്തിന് പരാതി നല്‍കിയയാളുടെ വീടിന് നേരേ ആക്രമണം. പരാതി നല്‍കിയ സന്തോഷിന്റെ വീടിനു നേരേയാണ് ആക്രമണം. കറുത്ത കാറിലെത്തിയ സംഘം വീടിനു നേരേ ഗുണ്ടെറിഞ്ഞു. പിന്നാലെ വീടിന് നേരേ കല്ലെറിയുകയും ചെയ്തു.
ചാലക്കുടി ഡി സിനിമാസ് തീയറ്റര്‍ നിര്‍മ്മിച്ചത് കയ്യേറ്റ ഭൂമിയിലാണെന്ന് ചൂണ്ടികാട്ടി 2015ലാണ് സന്തോഷ് പരാതി നല്‍കിയത്. എന്നാല്‍ പിന്നീട് നടത്തിയ വിശദ പരിശോധനകളില്‍ ഭൂമി കയ്യേറിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.

NO COMMENTS