തൃശൂര്‍ : നടന് ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് തിയറ്റര്‍ ഭൂമി കൈയേറിയിട്ടില്ലെന്ന് ജില്ലാ ഭരണകൂടം. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടര്‍ സര്‍വേ ഡയറക്ടര്‍ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കൈയേറ്റമുണ്ടെന്നു തെളിയിക്കുന്ന രേഖകള്‍ പരാതിക്കാരന് സമര്‍പ്പിച്ചിട്ടില്ലെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഡി സിനിമാസ് തിയറ്റര്‍ ഒരേക്കറിലധികം ഭൂമി കൈയേറിയെന്ന പരാതിയില്‍ തൃശൂര്‍ വിജിലന്‍സ് നേരത്തെ കേസെടുത്തിരുന്നു. ദിലീപ്, മുന്‍ ജില്ലാ കളക്ടര്‍ എം.എസ്. ജയ എന്നിവരെ എതിര്‍കക്ഷികളാക്കി പൊതുപ്രവര്ത്തകന് പി.ഡി. ജോസഫ് നല്കിയ പരാതിയില്‍ വിജിലന്‍സ് കോടതിയുടെ വിമര്ശനത്തത്തുടര്ന്നായിരുന്നു നടപടി.