കൊച്ചി: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലുള്ള ഡി-സിനിമാസ് അടച്ചുപൂട്ടിയതിനെതിരെ ദിലീപിന്റെ സഹോദരന്‍ കോടതിയില്‍. സഹോദരന്‍ അനൂപ് ഹൈക്കോടതിയെ സമീപിച്ചു. നഗരസഭയുടെ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നഗരസഭാ നിര്‍ദേശത്തെത്തുടര്‍ന്ന് ഡി സിനിമാസ് അടച്ചുപൂട്ടിയത്. നിര്‍മാണ അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് തിയറ്റര്‍ അടച്ചുപൂട്ടാന്‍ നഗരസഭ തീരുമാനമെടുത്തത്.