തൃശൂര്‍: നടന്‍ ദിലീപിന്റെ ഉടമസ്ഥതയില്‍ ചാലക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന ഡി സിനിമാസ് അളന്ന് തിട്ടപ്പെടുത്തുമെന്ന് റവന്യൂ വകുപ്പ്. ഈ മാസം 27നായിരിക്കും സ്ഥലം അളന്ന് തിട്ടപ്പെടുത്തുക. ഡി സിനിമാസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ദിലീപിനോട് റവന്യൂ വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു. ഇതു സംബന്ധിച്ച് ജില്ലാ സര്‍വേ സൂപ്രണ്ട് ദിലീപ് അടക്കം ഏഴ് പേര്‍ക്ക് നോട്ടീസ് അയച്ചു.