തിരുവനന്തപുരം ജില്ലയിലെ ഗവൺമെന്റ്/എയ്ഡഡ് ടി.ടി.ഐകളിലെ 2023-25 അധ്യയന വർഷത്തെ ഡി.എൽ.എഡ്. പ്രവേശനത്തി നുള്ള സെലക്ട് ലിസ്‌റ്റ് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ പ്രസിദ്ധീകരിച്ചു. ddetvm2022.blogspot.com എന്ന ബ്ലോഗിൽ പരിശോധിക്കാം. പ്രവേശനത്തിനുളള കൂടിക്കാഴ്ച സെപ്റ്റംബർ 19, 20 തീയതികളിൽ ചാല ഗവ. ഗേൾസ് എച്ച്.എസ്.എസ്-ൽ നടക്കും. സെലക്ട് ലിസ്‌റ്റിൽ ഉൾപ്പെട്ടവരും വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപെട്ടവരും അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.