പാലക്കാട് • ഒറ്റപ്പാലം കണ്ണിയംപുറം ഭാഗത്ത് ഡിവൈഎഫ്‌ഐ- ആര്‍എസ്‌എസ് സംഘര്‍ഷത്തിനിടെ മൂന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു. കണ്ണിയമ്ബുറം സ്വദേശികളായ കിരണ്‍, സുജിത്, ശിവരാജ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാവിലെ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെ സിപിഎമ്മിന്റെ കൊടിതോരണങ്ങള്‍ നശിപ്പിച്ചു. പ്രകടനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പ്രാദേശിക മാധ്യമപ്രവര്‍ത്തകനും പരുക്കേറ്റു. ഇയാള്‍ പത്തിരിപ്പാലയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.