ഡി. വൈ. എഫ്. ഐ. നേതാവ് തൂങ്ങിമരിച്ച നിലയിൽ

42

തൃശ്ശൂർ : ഡി.വൈ.എഫ്.ഐ. കേച്ചേരി മേഖല പ്രസിഡന്റ് സുജിത്തിനെ (28) സി.പി.എം. കേച്ചേരി ലോക്കൽ കമ്മിറ്റി ഓഫീസി ലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .

പാർട്ടി ഓഫീസിൽ ആരും ഇല്ലാത്ത സമയത്താണ് സുജിത്ത് ബൈക്കിൽ എത്തിയതെന്നാണ് അറിയുന്നത്. കൈയിൽ കയർ കരുതി യിരുന്നു. സുഹൃത്തിനോട് പാർട്ടി ഓഫീസിലെത്താൻ വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ സുഹൃത്തുക്കൾ ഓഫീസിൽ എത്തിയപ്പോഴാണ് സുജിത്തിനെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. ഉടൻ ആംബുലൻസിൽ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കുന്നംകുളം പോലീസ് സ്ഥലത്തെത്തി മുറി പരിശോധിച്ചതിനെ തുടർന്ന് സുജിത്തിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. സാമ്പത്തിക ബാധ്യതയെക്കുറിച്ചുള്ള സൂചനകൾ കുറിപ്പിലുണ്ടെന്ന് പോലീസ് പറഞ്ഞു. സംസ്കാരം ബുധനാഴ്‌ച.

മണലി മുളിപ്പറമ്പിൽ വീട്ടിൽ പരേതനായ ഭരതൻ്റെ മകനാണ് സുജിത്ത് അമ്മ: സുജാത ഭാര്യ: ആതിര സഹോദരി: സുരഭി.

NO COMMENTS

LEAVE A REPLY