മലപ്പുറം: മില്‍മയുടെ കീഴില്‍ പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി മില്‍മയുടെ പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി ശിലാസ്ഥാപനവും ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയായ ഡയറിയുടെ സമര്‍പ്പണവും ബുധനാഴ്ച മൂര്‍ക്കനാട്ട് നടക്കും. മില്‍മയുടെ കീഴില്‍ സംസ്ഥാനത്ത് ആദ്യമായാണ് പാല്‍പ്പൊടി നിര്‍മാണ ഫക്ടറി യാഥാര്‍ഥ്യമാകുന്നത്.
ക്ഷീരവികസന വകുപ്പിെന്റ പ്ലാന്‍ ഫണ്ടില്‍നിന്ന് 15.50 കോടി രൂപ, നബാര്ഡിെന്റ അടിസ്ഥാന സൗകര്യ വികസന ഫണ്ടില്‍നിന്ന് സര്‍ക്കാര്‍ സഹായമായി 32.72 കോടി രൂപ, മലബാര്‍ മില്‍മയുടെ വിഹിതമായി 5.71 കോടി രൂപ എന്നിങ്ങനെയാണ് വകയിരുത്തിയിട്ടുള്ളത്. 10 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുണ്ട്.
നിലവില്‍ സംസ്ഥാനത്ത് എറണാകുളത്ത് സ്വകാര്യ ഏജന്‍സിക്ക് മാത്രമാണ് പാല്‍പ്പൊടി ഉല്പാദിപ്പിക്കാനുള്ള ഫാക്ടറിയുള്ളത്. മിച്ചം വരുന്ന പാല് പൊടിയാക്കാന്‍ ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരില്ലെന്ന് മില്‍മ ചെയര്മാന് കെ.എസ്. മണി അറിയിച്ചു. വാര്‍ത്തസമ്മേളനത്തില്‍ മാനേജിങ് ഡയറക്ടര്‍ കെ.എം. വിജയകുമാര്‍, സീനിയര്‍ മാനേജര്‍ കെ.സി. ജെയിംസ്, പുഷ്പരാജന്‍ എന്നിവരും സംബന്ധിച്ചു.
രാവിലെ പത്തിന് ഓണ്‍ലൈന്‍ വഴി ക്ഷീരവികസന മന്ത്രി കെ. രാജു ഉദ്ഘാടനം നിര്‍വഹിക്കും. ഡയറി സമര്‍പ്പണവും ക്ഷീരസദനം രണ്ടാംഘട്ട പ്രഖ്യാപനവും മന്ത്രി കെ.ടി. ജലീല്‍ നിര്‍വഹിക്കും. പെരിന്തല്‍മണ്ണ താലൂക്കിലെ മൂര്‍ക്കനാട്ട് 12.4 ഏക്കറില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന മില്‍മ െഡയറി പ്ലാന്റിനോട് ചേര്‍ന്ന് 53.93 കോടി രൂപ ചെലവിലാണ് നൂതനരീതിയില്‍ ഫാക്ടറി സ്ഥാപിക്കുക.