ദലൈലാമ അടുത്ത വര്‍ഷം അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കും

213

ധര്‍മ്മശാല: പാകിസ്താനു പിന്തുണ നല്‍കി ചൈനയും ഇന്ത്യയുമായി ഇടയുന്നു എന്ന വാര്‍ത്ത ശക്തമായിരിക്കുമ്പോള്‍ ഇതിന് ആക്കം കൂട്ടി ദലൈലാമ അടുത്ത വര്‍ഷം അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കുന്നു. അടുത്ത മാര്‍ച്ചിലായിരിക്കും ദലൈലാമയുടെ ഇന്ത്യാ സന്ദര്‍ശനം. അരുണാചല്‍ മുഖ്യമന്ത്രി പ്രേമ ഖണ്ഡുവിന്‍റെ ക്ഷണം സ്വീകരിച്ചാണ് ദലൈലാമ ഇന്ത്യയുവെ വടക്ക് കിഴക്കന്‍ സംസ്ഥാനത്ത് എത്തുന്നത്. ഈ മാസം ആദ്യമായിരുന്നു പ്രഖ്യാപനം വന്നത്. അതേസമയം വിവരം ചൈനയെ ചൊടിപ്പിച്ചിട്ടുണ്ട്. നേരത്തേ അമേരിക്കന്‍ അംബാസഡര്‍ റിച്ചാര്‍ഡ് വര്‍മ്മയുടെ അരുണാചല്‍ സന്ദര്‍ശനത്തിനെതിരേ ചൈന രംഗത്ത് വന്നിരുന്നു. ഇന്ത്യാ-ചൈന അതിര്‍ത്തി വിഷയത്തില്‍ അമേരിക്ക ഇടപെടേണ്ട കാര്യമില്ലെന്നാണ് ചൈന വ്യക്തമാക്കിയത്. അതേസമയം ബുദ്ധമത നേതാവ് ഇന്ത്യയുടെ അതിഥിയാണെന്നും അദ്ദേഹം ലോകം മുഴുവന്‍ ആരാധിക്കപ്പെടുന്ന ആത്മീയ നേതാവാണ്. ഇന്ത്യയില്‍ ഉടനീളം സഞ്ചരിക്കാന്‍ അദ്ദേഹത്തിന് അവകാശമുണ്ട്. മുമ്പും അദ്ദേഹം അരുണാചല്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അതുപോലെ വീണ്ടും സന്ദര്‍ശിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല. എന്നാണ് ദലൈലാമയുടെ സന്ദര്‍ശനത്തെക്കുറിച്ചുള്ള വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രതികരണം. അതേസമയം ടിബറ്റന്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അരുണാചല്‍ മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം എത്തുന്നതെന്നും മാര്‍ച്ച്‌ പകുതിയോടെ വരുമെന്നും ദലൈലാമയുടെ വക്താവും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ചൈനയുടെ ഭീഷണിക്ക് വഴങ്ങി ഇന്ത്യ ഇക്കാര്യത്തില്‍ പിന്നോട്ട് പോകരുതെന്നാണ് ദലൈലാമയുടെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പായി അമേരിക്കന്‍ അംബാസഡര്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന കാര്യത്തില്‍ അമേരിക്കയുടെ അഭിപ്രായം.

NO COMMENTS

LEAVE A REPLY