റിയാദ്: കോവിഡ് ബാധയേത്തുടര്‍ന്ന് സൗദി അറേബ്യയിലും ദമാമിലും അടച്ചുപൂട്ടല്‍ ഭാഗികമായി നടപ്പാക്കിയിരുന്നു. എന്നാല്‍, ദമാമിലെ വ്യാവസായിക മേഖലകളിലടക്കം സമ്പൂര്‍ണ അടച്ചിടല്‍ ഏര്‍പ്പെടുത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ സൗദി രാജാവ് സല്മാന് ബിന്‍ അബ്ദുള്‍ അസീസി അല്‍സൗദ് നേരത്തെ തന്നെ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചിരുന്നു.
മേയ് 13 വരെ നിയന്ത്രണങ്ങള്‍ കര്‍ശനമായി നിലനില്‍ക്കുമെന്നാണ് ഔദ്യോഗിക വിവരം.