ആസ്തിക്യ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ‘നൃത്യസമൃദ്ധി നൃത്തശില്പശാല’

14

തിരുവനന്തപുരം : ആസ്തിക്യ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വെള്ളയമ്പലം കെ. വി. സുരേന്ദ്രനാഥ് ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ ഡിസംബർ 23 രാവിലെ 9 മണിക്ക് നൃത്യസമൃദ്ധി നൃത്തശില്പ ശാലയും അവതരണവും സംഘടിപ്പിക്കുന്നു.

ആസ്തിക്യ ഫൗണ്ടേഷന്റെ കലാ സാംസ്കാരിക വിഭാഗമായ ആസ്തിക്യ സംസ്കൃതിയും അന്തരിച്ച നർത്തകിയും നടിയുമായ ശ്രീവിദ്യയുടെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന ശ്രീവിദ്യ കലാനി കേതൻ കൾച്ചറൽ സൊസൈറ്റിയും സംയുക്തമായി ശിവാനന്ദ ആസ്തിക്യ യോഗയുടെ സഹകരണത്തോടെ ഡിസംബർ 23 മുതൽ 28 വരെ 6 ദിവസങ്ങളിലായി രാവിലെ 9 മുതൽ വൈകുന്നേരം 8 വരെയാണ് നൃത്ത ശില്പ ശാല സംഘടിപ്പിച്ചിരിക്കുന്നത് .

പ്രശസ്ത നർത്തകി ഡോ. മേതിൽ ദേവികയാണ് ശില്പശാലയുടെ ഉദ്ഘാടനം ചെയ്യുന്നത്. തുടർന്ന് വ്യഭിചാരീ ഭാവങ്ങളുടെ സ്വംശീ
കരണം എന്ന വിഷയത്തിൽ ഡോ. കണ്ണൻ പരമേശ്വരൻ ക്ലാസ് എടുക്കുന്നു .

ശില്പശാല

1. കഥാവതരണത്തിലും നൂതന നൃത്തസംവിധാനത്തിലും ആംഗികാഭിനയിത്തിൻ്റെ ശക്തി- ശർമിള ബിശ്വാസ്

2. ഇതിഹാസങ്ങളുടെ ആവിഷ്‌കാരം: രസപര്യവേക്ഷണം ക്ലാസിക്കൽ നൃത്തരൂപങ്ങളിൽ – മാർഗി വിജയകുമാർ

3. വെമ്പട്ടി കുച്ചിപ്പുഡിയുടെ സത്തയുടെയും പാരമ്പര്യത്തിൻ്റെയും പരിപാലനം – പ്രിയങ്ക വെമ്പട്ടി എന്നിവരാണ് ക്ലാസ്സുകൾ നയിക്കുന്നത്

എല്ലാ കലകളെയും അതിന്റേതായ അർത്ഥത്തിൽ സ്വാംശീകരിക്കാനും പ്രോൽഹാഹിപ്പി ക്കാനും കേവലം കലോത്സവങ്ങൾക്കുപരി യായി നിരന്തര തപസ്യയായി കലകൾ കൊണ്ടു നടക്കാനും പ്രചോദനമാകുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

ഡിസംബർ 28 വൈകുന്നേരം 5 മണിക്ക് കാർത്തിക തിരുനാൾ ആഡിറ്റോറിയത്തിൽ നടക്കുന്ന സമാപന ചടങ്ങിൽ പൂയം തിരുനാൾ ഗൗരി പാർവതിഭായി വിശിഷ്ടാതിഥിയാകും. ചടങ്ങിൽ നൃത്തദ്ധ്യാപകനായിരിക്കുന്ന നടനഭൂഷണം നന്തൻ കോട് എസ്. വിനയ ചന്ദ്രനെ ആദരിക്കുന്നു.

മുതിർന്ന ഒഡീസി നർത്തകിയായ ശർമിള ബിശ്വാസിന്റെയും നൃത്താവതരണം , പദഭൂഷൺ ഡോ. വെമ്പട്ടി ചിന്നസത്യം സംവിധാനം ചെയ്ത ‘ഭാമാകലാപം’ അദ്ദേഹത്തിന്റെ ശിഷ്യയും കലാരത്ന ഗുരു വെമ്പട്ടി രവിശങ്കറിന്റെ പത്‌നിയുമായ പ്രിയങ്ക വെമ്പട്ടി രവി ശങ്കറിന്റെ അവതരണവും കൂടാതെ നൃത്തശില്പശാലയിൽ പങ്കെടുക്കുന്നവരുടെ നൃത്താവതരണവും ഉണ്ടാകും

NO COMMENTS

LEAVE A REPLY