അണ്‍ലോക്കിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ദര്‍ശനം. ദിവസേന 300 പേര്‍ക്ക് ദര്‍ശനം നടത്താനാണ് അനുമതി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ദര്‍ശനം നടക്കുക. ഒരേ സമയം15 പേര്‍ക്ക് മാത്രമായിരിക്കും ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാനാകുക. ഓണ്‍ലൈനില്‍ ബുക്ക്‌ചെയ്‌തവര്‍ക്ക് മാത്രമാണ് ദര്‍ശനത്തിന് അനുമതി ലഭിക്കുക. കര്‍ശന നിയന്ത്രണങ്ങളോടെയാകും ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിക്കുക.