അര്‍ബുദ ചികിത്സ പരിശോധന ; ശ്വാസകോശത്തില്‍ ഈത്തപ്പഴക്കുരു കണ്ടെത്തി

20

തിരുവനന്തപുരം: അര്‍ബുദ ചികിത്സ പരിശോധന യില്‍ കണ്ടെത്തിയത് ശ്വാസകോശത്തില്‍ തറഞ്ഞിരുന്ന ഈത്തപ്പഴക്കുരു. സങ്കീര്‍ണ ബ്രോങ്കോസ്കോപിയിലൂടെ കിംസ് ഹെല്‍ത്തിലെ ഡോക്ടര്‍മാര്‍ കുരു പുറത്തെടുത്തു.

കഴുത്തില്‍ മുഴയുമായാണ്
തിരുവനന്തപുരം സ്വദേശിയായ 75കാരനെ കിംസ് ഹെല്‍ത്ത് ആശുപത്രിയിലെത്തിച്ചത്.

പ്രാഥമിക പരിശോധനയില്‍ കഴുത്തിലെ മുഴ നട്ടെല്ലിനെ ബാധിച്ച അര്‍ബുദമാണെന്ന് കണ്ടെത്തി. തുടര്‍ചികിത്സക്ക് മുന്നോടിയായി എടുത്ത പി.ഇ.ടി സി.ടി സ്കാനിങ്ങില്‍ ശ്വാസകോശത്തില്‍ 2.1 സെന്‍റിമീറ്റര്‍ വലുപ്പമുള്ള മറ്റൊരു മുഴ ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു.

രോഗിയെ ഇന്‍റര്‍വെന്‍ഷനല്‍ പള്‍മണോളജി യൂനിറ്റിലേക്ക് മാറ്റി. ബ്രോങ്കോസ്കോപ്പിയിലാണ് മുഴ ഇരുണ്ട തവിട്ടുനിറത്തിലുള്ള വസ്തുവാണെന്ന് വ്യക്തമായത്. മൂന്നാഴ്ച മുമ്ബ് ഭക്ഷണത്തിനിടെ അറിയാതെ ഉള്ളില്‍പോയ ഈത്തപ്പഴക്കുരുവാണെന്ന് തിരിച്ചറിഞ്ഞു. ബ്രോങ്കോസ്കോപ്പിയുടെ സഹായത്തോടെ ശ്വാസനാളികള്‍ക്ക് പരിക്കൊന്നുമില്ലാതെ ഈത്തപ്പഴക്കുരു വിജയകരമായി നീക്കി.

NO COMMENTS