ദാദ്രി സംഭവം: മരിച്ച പ്രതിയുടെ മൃതദേഹം സംസ്കരിച്ചത് ദേശീയ പതാക പുതപ്പിച്ച്‌

225

ന്യുഡല്‍ഹി: ദാദ്രിയില്‍ പശുവിറച്ചി കഴിച്ചുവെന്നാരോപിച്ച്‌ മുഹമ്മദ് അഖ്ലാഖ് മര്‍ദ്ദിച്ച്‌ കൊന്ന സംഭവത്തില്‍ ജയിലിലായിരിക്കെ മരിച്ച പ്രതിയുടെ മൃതദേഹം സംസ്കരിച്ചത് ദേശീയ പതാക പുതപ്പിച്ച്‌. കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന രവി സിസോദിയയാണ് (18) ചൊവ്വാഴ്ച മരിച്ചത്.വൃക്കരോഗത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ എല്‍.എന്‍.ജി.പി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രവി മരിച്ചത്. രവിയെ പോലീസ് കൊന്നുവെന്ന് ആരോപിച്ച്‌ ബിഷാര ഗ്രാമവാസികളാണ് മൃതദേഹത്തില്‍ ദേശീയ പതാക പുതപ്പിച്ചത്. രവി രക്തസാക്ഷിയാണെന്നും ഗ്രാമവാസികള്‍ അവകാശപ്പെട്ടു. കേസില്‍ പ്രതികളായി ജയിലില്‍ കഴിയുന്ന മറ്റ് പതിനേഴ് പേരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമവാസികള്‍ ധര്‍ണ നടത്തുകയും ചെയ്തു.

NO COMMENTS

LEAVE A REPLY