പെണ്‍മക്കള്‍ ജീവിതാവസാനം വരെ പാരമ്പര്യ സ്വത്തില്‍ തുല്യ അവകാശമുളള മക്കള്‍ തന്നെ – സുപ്രീംകോടതി

57

ന്യൂഡല്‍ഹി: പെണ്‍മക്കള്‍ക്ക് പാരമ്പര്യ സ്വത്തില്‍ തുല്യാവകാശമുണ്ടെന്നും പെണ്‍മക്കള്‍ ജീവിതാവസാനംവരെ തുല്യ അവകാശമുളള മക്കള്‍ തന്നെയാണെന്നും ഹിന്ദു പിന്‍തുടര്‍ച്ചാവകാശത്തില്‍ നിര്‍ണായക വിധിയുമായി സുപ്രീം കോടതി. ജസ്റ്റിസ് അരുണ്‍മിശ്ര അദ്ധ്യക്ഷനായി മൂന്നംഗ ബെഞ്ചിന്റേതാണ് ഈ സുപ്രധാന വിധി.

ഒരാളുടെ മാതാപിതാക്കളിൽ രണ്ടു പേരും ഹിന്ദുക്കളാണെങ്കിൽ, അയാൾ നിയമാനുസൃത വിവാഹബന്ധത്തിൽ ജനിച്ച താണെങ്കിലും അല്ലെങ്കിലും, അയാളെ ഹിന്ദുവായി കണക്കാക്കുന്നതാണ്.ഹിന്ദുവായി മതം മാറുന്ന ഒരാളും, അന്യമതത്തിൽ പോയി വീണ്ടും ഹിന്ദു മതത്തിലേക്ക് തിരിച്ചുവന്ന ആളും ഹിന്ദു ആയിരിക്കും. അതേപോലെ ഒരാളുടെ അച്ഛനോ അമ്മയോ ആരെങ്കിലും ഹിന്ദുവായിരിക്കുകയും കുട്ടിയെ ഹിന്ദുകുടുംബംഗമായി വളർത്തി ക്കൊണ്ടുവന്നിട്ടുണ്ടെങ്കിലും ആയാൾ ഹിന്ദു ആയിരിക്കും. ഹിന്ദു പിന്തുടർച്ചാവകാശ നിയമം (Hindu Succession Act, 1956). നിലവില്‍ വന്നത് 18-6-1956 ലാണ്. 2005ല്‍ ഈ നിയമം ഭേദഗതി ചെയ്തു.

ഹിന്ദു വ്യക്തി നിയമത്തിലെ വ്യവസ്ഥകൾ ക്രോഡീകരിച്ച് അവർക്കുള്ള സ്വത്തവകാശത്തെ സംബന്ധിച്ച് ഭാരത സർക്കാർ ഉണ്ടാക്കിയ നിയമമാണിത് . ഹിന്ദു, ബുദ്ധ,ജൈന, സിഖ് മത വിഭാഗത്തിലുള്ളവരുടെ പൂർവ്വിക സ്വത്തിന്റെ പിന്തുടർച്ച തീരുമാനിക്കുന്നത് ഈ നിയമ പ്രകാരമാണ്.

NO COMMENTS