കൊച്ചി : കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മുഖ്യ പരിശീലക സ്ഥാനത്തുനിന്നും ഡേവിഡ് ജയിംസ് രാജിവച്ചു. ക്ലബ്ബിന്റെ തുടര്‍ച്ചയായ മോശം പ്രകടനത്തിന് പിറകെയാണ് ഡേവിഡ് ജെയിംസിന്റെ രാജി. പരസ്പര ധാരണയോടൊണ് വഴിപിരിഞ്ഞതെന്ന് ക്ലബ്ബ് വിശദീകരിച്ചു. ക്ലബ്ബില്‍ ടീം അംഗങ്ങളും മാനേദ് മെന്റും നല്കിയ പിന്തുണക്കും സഹായങ്ങള്‍ക്കും സംത്യപ്തി അറിയിച്ച ജെയിംസ് കേരള ബ്ലാസ്റ്റേഴ്സിന് ആശംസകളും അറിയിച്ചാണ് വിടവാങ്ങല്‍ പ്രഖ്യാപിച്ചത്.