ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ തന്നെയുണ്ടെന്ന് ഐക്യരാഷ്ട്രസഭ

231

ന്യൂയോര്‍ക്ക് • ഇന്ത്യ തേടുന്ന അധോലോക കുറ്റവാളിയും 1993 ലെ മുംബൈ സ്ഫോടനക്കേസ് മുഖ്യ സൂത്രധാരനുമായ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ തന്നെയുണ്ടെന്ന് ഐക്യരാഷ്ട്രസഭ. ഇന്ത്യ നല്‍കിയ ദാവൂദിന്റെ പാക്കിസ്ഥാനിലെ ഒന്‍പത് മേല്‍വിലാസങ്ങളില്‍ ആറെണ്ണം ശരിയാണെന്ന് ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചു. എന്നാല്‍ മൂന്നെണ്ണം തെറ്റാണ്. ദാവൂദിന് പാക്കിസ്ഥാന്‍ അഭയം നല്‍കിയിരിക്കുകയാണെന്ന ഇന്ത്യയുടെ വാദങ്ങള്‍ ശരിവയ്ക്കുന്നതാണ് ഐക്യരാഷ്ട്രസഭയുടെ സ്ഥിരീകരണം.
ദാവൂദ് പാക്കിസ്ഥാനില്‍ തന്നെയാണ് കഴിയുന്നതെന്നും വിവിധ വിലാസങ്ങളില്‍ മാറി മാറി താമസിക്കുകയാണെന്നുമാണ് ഇന്ത്യയുടെ വാദം. ഇതിനുള്ള തെളിവെന്നോണമാണ് ദാവൂദിന്റെ വിലാസങ്ങള്‍ കൈമാറിയത്.

2013 സെപ്റ്റംബറില്‍ ദാവൂദ് വാങ്ങിയ പുതിയ വീടിന്റെ വിവരങ്ങളും ഇന്ത്യ പാക്കിസ്ഥാന് കൈമാറിയിരുന്നു. ദാവൂദിന്റെ മൂന്നു പാസ്പോര്‍ട്ടുകളുടെ നമ്ബറുകളും ഇന്ത്യ കൈമാറിയിരുന്നു. എന്നാല്‍, ദാവൂദ് തങ്ങളുടെ രാജ്യത്ത് ഇല്ലെന്നാണ് പാക്കിസ്ഥാന്റെ വാദം.

NO COMMENTS

LEAVE A REPLY