സംസ്ഥാനത്ത് നബിദിനം പ്രമാണിച്ച് പൊതു അവധി 28-ന്. കൊണ്ടോട്ടി എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ ടി വി ഇബ്രാഹിം സെപ്റ്റംബര്‍ 28-ന് പൊതു അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് സമര്‍പ്പിച്ചിരുന്നു. മാസപ്പിറവി കാണാത്തതിനാല്‍ നബിദിനം സെപ്റ്റംബര്‍ 28-ന് തീരുമാനിച്ച സാഹചര്യത്തിലാണ് പൊതു അവധി 28ലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടത്. നേരത്തെ നബിദിനത്തിന്റെ പൊതു അവധി പ്രഖ്യാപിച്ചിരുന്നത് 27-നായിരുന്നു.