ജമൈക്ക: വെറ്ററന്‍ ഓള്‍റൗണ്ടര്‍ ഡെയ്ന്‍ ബ്രാവോ വീണ്ടും വെസ്റ്റ് ഇന്‍ഡീസ് ടീമില്‍. അയര്‍ലന്‍ഡിനെതിരായ ട്വന്റി-20 പരമ്ബരയ്ക്കുള്ള ടീമിലാണ് ബ്രാവോയ്ക്ക് ഇടം നല്‍കിയത്. 2016ന് ശേഷം ആദ്യമായാണ് ബ്രാവോ രാജ്യാന്തര മത്സര രംഗത്തെത്തുന്നത്. 2016 സെപ്റ്റംബറില്‍ അബുദാബിയില്‍ പാക്കിസ്ഥാനെതിരേയാണ് ബ്രാവോ അവസാന രാജ്യാന്തര മത്സരം കളിച്ചത്.
36 വയസുകാരനായ ബ്രാവോ ഡിസംബറില്‍ രാജ്യാന്തര ട്വന്റി-20യിലേക്ക് മടങ്ങിവരുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ കളിക്കാനും ബ്രാവോ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ലോകത്തിലെ വിവിധ ട്വന്റി-20 ലീഗുകളില്‍ കളിച്ച പരിചയമുള്ള ബ്രാവോ കരിയറില്‍ 450 ട്വന്റി-20 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 496 ട്വന്റി-20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള കിറോണ്‍ പോളാര്‍ഡ് മാത്രമാണ് ബ്രായ്ക്ക് മുന്നില്‍.