ബംഗളുരു: ബംഗളുരു ഡിസിപി ചേതന്‍ സിംഗ് റാത്തോഡാണ് പൗരത്വ നിയമത്തിനെതിരേ വന്‍ പ്രതിഷേധവുമായി ഒത്തുകൂടിയവരെ പിരിച്ചുവിടാന്‍ ദേശീയ ഗാനം ചൊല്ലി ശാന്തരാക്കി മടക്കി അയച്ചു .വ്യാഴാഴ്ച ബംഗളുരു ടൗണ്‍ ഹാളിനു മുന്നിലായിരുന്നു പ്രതിഷേധം.
കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് ഇടയിലേക്ക് ഇറങ്ങിച്ചെന്ന ചേതന്‍, മൈക്കിലൂടെ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തു. അവരോടു ശാന്തരാകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിഷേധക്കാര്‍ ശാന്തരായില്ല. ഇതോടെ പ്രതിഷേധങ്ങളെ ദേശവിരുദ്ധ ശക്തികള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് അദ്ദേഹം പ്രതിഷേധക്കാരോടു സംസാരിച്ചു.
തുടര്‍ന്ന് അദ്ദേഹം പ്രതിഷേധക്കാര്ക്കിടയില്നിന്നു ദേശീയഗാനം ആലപിച്ചു. തന്നോടൊപ്പം ചേര്‍ന്നു ദേശീയഗാനം ആലപിക്കാന്‍ പ്രതിഷേധക്കാരോട് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിഷേധക്കാര്‍ ഒപ്പം പാടുകയും ചെയ്തു. ഇതിനുശേഷം പ്രതിഷേധക്കാര്‍ ഒന്നടങ്കം പിരിഞ്ഞു പോയി.
മംഗളൂരുവില്‍ രണ്ടു പ്രതിഷേധക്കാരെ പോലീസ് വെടിവച്ചുകൊന്ന അതേ സാഹചര്യമുണ്ടായപ്പോഴാണു, ബംഗളുരുവില്‍ പോലീസ് ദേശീയഗാനം പാടി പ്രതിഷേധക്കാരെ നിയന്ത്രിച്ചത്. ഡിസിപി പ്രതിഷേധക്കാരോടു സംസാരിക്കുന്നതിന്റെയും ദേശീയ ഗാനം ആലപിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.