കായംകുളം നഗരസഭാ കൗണ്‍സിലര്‍ കുഴഞ്ഞ് വീണ് മരിച്ചു

235

ആലപ്പുഴ: കായംകുളം നഗരസഭ കൗണ്‍സിലര്‍ കുഴഞ്ഞുവീണ് മരിച്ചു. നഗരസഭ 12ാം എല്‍ഡിഎഫ് കൗണ്‍സിലര്‍ വി.എസ് അജയനാണ് മരിച്ചത്. കായംകുളം നഗരസഭ കൗണ്‍സില്‍ യോഗത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് അജയന്‍ പരുമല സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബസ് സ്റ്റാന്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധമുണ്ടായത്. കയ്യാങ്കളിയില്‍ പ്രതിഷേധിച്ച്‌ നഗരസഭയില്‍ യുഡിഎഫ് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

NO COMMENTS